Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അർജുനെ കണ്ടെത്താന്‍ തീവ്രശ്രമം; പരിശോധനയ്ക്കിടെ വടംപൊട്ടി ഒഴുക്കില്‍പ്പെട്ട് ഈശ്വർ മാല്‍പെ, രക്ഷപ്പെടുത്തിയത് നാവികസേന

അർജുനെ കണ്ടെത്താന്‍ തീവ്രശ്രമം; പരിശോധനയ്ക്കിടെ വടംപൊട്ടി ഒഴുക്കില്‍പ്പെട്ട് ഈശ്വർ മാല്‍പെ, രക്ഷപ്പെടുത്തിയത് നാവികസേന
  ബംഗളുരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസവും തുടരുന്നു. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നാണ് പരിശോധന നടത്തുന്നത്. തിരച്ചിലിനിടെ നദിയിലിറങ്ങിയ ഈശ്വർ മാല്‍പെയുടെ ശരീരത്തില്‍ ബന്ധിച്ചിരുന്ന വടം പൊട്ടി ഒഴുക്കില്‍പ്പെട്ടത് അല്‍പനേരം ആശങ്ക സൃഷ്ടിച്ചു. 100 മീറ്ററോളം ദൂരം ഒഴുക്കിൽപ്പെട്ട ഈശ്വർ മാല്‍പെയെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തുടരുകയാണ്. ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുളള ഏറ്റവും ശ്രമകരമായ ദൗത്യമാണ്‌ ഷിരൂരില്‍ പുരോഗമിക്കുന്നത്. ഇടവിട്ട് പെയ്യുന്ന മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഐ ബോർഡ് പരിശോധനയിൽ ലോറി ഉണ്ടെന്ന് കണ്ടെത്തിയ പുഴയിലെ മൺകൂനയ്ക്ക് അരികെ ഇറങ്ങിയാണ് നിലവില്‍ പരിശോധന. ശനിയാഴ്ച രാവിലെയാണ് മാൽപെ സംഘം സ്ഥലത്തെത്തിയത്. ഉഡുപ്പിക്കടുത്ത് മാൽപെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങൽ വിഗ്ധരാണ് ഇവർ. മത്സ്യത്തൊഴിലാളികളായ ഇവർ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവർ തിരച്ചില്‍ നടത്തുന്നത്. ആറു തവണ മാല്‍പെ സംഘം നദിയില്‍ മുങ്ങി പരിശോധന നടത്തി. ട്രക്കിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും തെർമല്‍ ഇമേജിംഗ് പരിശോധനയില്‍ മനുഷ്യശരീരത്തിന്‍റെ സൂചനകള്‍ ലഭിച്ചില്ലിട്ടില്ല. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് കർണാടക സർക്കാർ  ഏറ്റവും കഠിനമായ ദൗത്യം ഏകോപിപ്പിക്കുന്നത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in