Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KERALA SHIP FIRE| കേരള തീരത്തെ കപ്പലപകടം: സ്ഥിതി ഗുരുതരം; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; നാല് ജീവനക്കാരനെ കാണാനില്ല

KERALA SHIP FIRE|  കേരള തീരത്തെ കപ്പലപകടം: സ്ഥിതി ഗുരുതരം; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; നാല് ജീവനക്കാരനെ കാണാനില്ല
കേരള തീരത്തിന് സമീപം കടലില്‍ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. തീയണയ്ക്കാനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തീ അണയ്ക്കുന്നതിനും ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനുമായി നിരവധി ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലില്‍നിന്ന് ഇടതൂര്‍ന്ന പുക ഉയരുന്നത് വീണ്ടും സ്‌ഫോടനങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതായും കോസ്റ്റ് ഗാര്‍ഡ് ചൂണ്ടിക്കാട്ടി. അതേസമയം കപ്പലിലെ നാല് ജീവനക്കാരെ കാണാതായെന്ന് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കപ്പലില്‍ 22 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ 18 ജീവനക്കാര്‍ ബോട്ടില്‍ രക്ഷപ്പെട്ടു. ജീവനക്കാരെ നാവികസേന ഐഎന്‍എസ് സൂറത്ത് കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഇവരെ മംഗളൂരു തുറമുഖത്ത് എത്തിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ എജെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കൊച്ചി തീരത്തുനിന്ന് 130 നോട്ടിക്കല്‍ മൈല്‍ വടക്ക് - പടിഞ്ഞാറ് ഭാഗത്താണ് സിംഗപ്പൂര്‍ കേന്ദ്രീകരിച്ചുള്ള കണ്ടെയ്‌നര്‍ കപ്പലായ വാന്‍ഹായ് 503 അപകടത്തില്‍പെട്ടത്. കൊളംബോ തുറമുഖത്തുനിന്ന് മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാവിലെ 9:30 ഓടെയാണ് കപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍ തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ ആണ് അപകടസ്ഥലത്തേക്കുള്ള ദൂരം.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in