Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷിഗെല്ല നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

ഷിഗെല്ല നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കേരളത്തിലെ ഷിഗെല്ല ബാധ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നുണ്ടോ എന്ന് സംശയമുള്ളതിനാല്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്നും, നിലവില്‍ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ പരിശോധനകളില്‍ തൃപ്തിയില്ലെന്നും, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന ഹോട്ടലുകളും തട്ടുകടകളും പൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, തിരുവിതാംകൂര്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ ഗൗരവകരമാണ്. 'ദൈവത്തോട് ഭക്തിയുള്ളവര്‍ സ്വര്‍ണ്ണം കക്കില്ല. ദേവന്റെ സ്വത്ത് കവര്‍ച്ച ചെയ്യാന്‍ ആരെയും അനുവദിക്കില്ല,' മന്ത്രി വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണാഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് പ്രഥമ യോഗം ഇന്ന്

Popular News

ലഹരിക്കടത്ത് സ്വത്ത് കണ്ടുകെട്ടും; ഓപ്പറേഷൻ തൂഫാനിൽ കടുത്ത നടപടിയെന്ന് ഐ.ജി. പുട്ട വിമലാദി...

Save your stories

Sign in