Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം: അറസ്റ്റിനു പിന്നില്‍ പിണറായി വിജയനാണെന്ന്് ഷാജന്‍

അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം: അറസ്റ്റിനു പിന്നില്‍ പിണറായി വിജയനാണെന്ന്് ഷാജന്‍
അപകീര്‍ത്തിക്കേസില്‍ തിരുവനന്തപുരം സൈബര്‍പോലീസ് അറസ്റ്റു ചെയ്ത യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ വാദം ശരിവച്ചാണ് വിട്ടയച്ചത്. മാഹി സ്വദേശിനി നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് നടപടിയുണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുഎഇയില്‍ വ്യവസായിയായ ഈ വനിതയ്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇവര്‍ ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായി രഹസ്യമൊഴി നല്‍കിയതായും അറിയുന്നു. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. എന്നാല്‍ കേസ് വിവരങ്ങള്‍ ഷാജന് നല്‍കിയില്ലെന്നും വസ്ത്രം മാറ്റാന്‍ പോലും അനുവദിക്കാതെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്ന് ഷാജന്റെഅഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വനിതയുടെ രഹസ്യ മൊഴിയെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75(1) (ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തല്‍), 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ടിലെ സെക്ഷന്‍ 67, കേരള പോലീസ് (കെപി) ആക്ടിലെ സെക്ഷന്‍ 120(ഒ) എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്് ജാമ്യം നേടി പുറത്തിറങ്ങിയ ഷാജന്‍ പ്രതികരിച്ചു

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

കാലഘട്ടത്തിനനുസരിച്ച് പുതിയ കോഴ്സുകള്‍ അനിവാര്യം; വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല: മന്ത്ര...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാഴാഴ്ച വരെ ഇടിമിന്ന...

Popular News

കെ.സിയുടെ കനിവില്‍ 'കനവ്' യാഥാര്‍ത്ഥ്യമായി; വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് കെ.സി. വേണ...

Save your stories

Sign in