Ernakulam DCC| ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞ കേസ്: ഡിവൈഎഫ്‌ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി പ്രതിഷേധ മാര്‍ച്ച് നടത്തി
Jaihind TV News Report
Jaihind TV Web Desk
August 28, 2025
1 min read
•
Updated: May 13, 2026
കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ സമാപിച്ചു.
ഭരണ നേതൃത്വത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറയ്ക്കാന്‍ ഡിവൈഎഫ്ഐയെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷാഫിക്കെതിരായ ആക്രമണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10