സർക്കാർ ജോലി പിണറായിയുടെ ഔദാര്യമല്ല, യുവതയുടെ അവകാശം ; പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണം : ഷാഫി പറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
January 19, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പിൻവാതിൽ നിയമനങ്ങളുടെ ഘോഷയാത്രയാണ് കേരളത്തിൽ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ . ഇടതു സർക്കാരിന്‍റെ യുവജന വഞ്ചനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജോലി പിണറായിയുടെ ഔദാര്യമല്ല, യുവതയുടെ അവകാശമാണ്. പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പൊലീസ് നരനായാട്ട്. പ്രവർത്തകർക്കു നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ, എംഎല്‍എമാരായ വി.ടി ബല്‍റാം, റോജി.എം.ജോണ്‍, അന്‍വർ സാദത്ത് തുടങ്ങിയവരും മാർച്ചില്‍ അണിനിരന്നു.
https://www.facebook.com/JaihindNewsChannel/videos/1028744680944201
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10