Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡ്രഗ്സ് വ്യാപാരി പുറത്തായി: കഞ്ചാവു കേസ് പ്രതിയെ പുറത്താക്കി SFIയുടെ വെള്ളപൂശല്‍

ഡ്രഗ്സ് വ്യാപാരി പുറത്തായി: കഞ്ചാവു കേസ് പ്രതിയെ പുറത്താക്കി SFIയുടെ വെള്ളപൂശല്‍
കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കച്ചവടം പോലീസ് കയ്യോടെ പിടികൂടിയതോടെ പ്രതിയായ എസ് എഫ് ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ വിഫല ശ്രമം. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു . പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സിപിഎമ്മാണ് ഇത്രയും കാലം തുടര്‍ന്നു പോന്നിട്ടുള്ളത് . എന്നാല്‍ പോലീസിന്റെ കൃത്യമായ നീക്കവും അതിന്റെ വീഡിയോ ഉള്‍പ്പടെയുള്ള തെളിവുകളുമാണ് എസ് എഫ് ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. കളമശ്്‌ശേരി കോളേജില്‍ ലഹരി വ്യാപാരത്തിന്റെ മൊത്ത ഏജന്റുമാരായി എസ് എഫ് ഐ മാറിയിരിക്കുന്നുവെന്നത് ആരോപണം മാത്രമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ വിലയിരുത്തലാണ്. ഇടതു സംഘടനകളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നപ്പോഴെല്ലാം അതിനെ രാഷ്ട്രീയമായും കായികമായും നേരിട്ടാണ് എസ് എഫ് ഐ കാമ്പസുകളില്‍ വിജയിച്ചത്. ഇത്തവണയും ഈ അടവുകളൊക്കെ പയറ്റിനോക്കിയ ശേഷമാണ് നടപടിയിലേയ്ക്ക് എസ് എഫ് ഐ നീങ്ങിയത്. കെ എസ് യു നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രത്യാരോപണവും എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ് ഉന്നയിച്ചു. റെയ്ഡ് സമയത്തു ഓടി രക്ഷപ്പെട്ടവര്‍ കെ എസ് യു നേതാക്കളാണെന്ന് നേരത്തേ പ്രചരിപ്പിച്ചവര്‍ ഇന്ന് മറ്റൊരു ആരോപണവുമായി രംഗത്തു വന്നു. ഇന്നു പിടിയിലായവര്‍ക്കും രാഷ്ട്രീയ ബന്ധം ആരോപിച്ചു. എന്നാല്‍ അന്വേഷണ സംഘം ഈ വാദങ്ങള്‍ തള്ളുകയാണ്. കഞ്ചാവ് കയ്യോടെ പിടിച്ച കേസാണിതെന്നും ഇവരുടെ മെഡിക്കല്‍ പരിശോധനാ ഫലവും മുറി പരിശോധിക്കുന്ന വീഡിയോകളും പ്രതികളുടെ ബന്ധം വ്യക്തമാക്കുന്നതാണെന്ന് തൃക്കാക്കര എസിപി വ്യക്തമാക്കുന്നു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in