Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമം; കെഎസ്‌യു പ്രവർത്തകനുനേരെ മര്‍ദ്ദനം

തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമം; കെഎസ്‌യു പ്രവർത്തകനുനേരെ മര്‍ദ്ദനം
  കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐയുടെ അക്രമത്തില്‍ കെഎസ്‌യു പ്രവർത്തകനുനേരെ മര്‍ദ്ദനം. ഒന്നാം വർഷ ഡി- സിവിൽ വിദ്യാർത്ഥിയായ ദേവകുമാർ പി.യെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനന്ദ് ശശീന്ദ്രന്‍റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. പോളി ടെക്‌നിക്കിൽ നിന്നും അതേസമയം പുറത്ത് നിന്നും സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് ഇരുമ്പ് വടികൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ദേവകുമാർ പി.യെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെ പഠിക്കാൻ പോലും അനുവദിക്കാതെ നിരന്തരമായി അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐ സമീപനത്തിൽ പ്രതിഷേധിച്ച്  കെഎസ്‌യു കണ്ണൂർ ഐടിഐയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന്   കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ അറിയിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in