Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും വരവേറ്റ് എസ്എഫ്ഐ സംഘം | VIDEO

രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും വരവേറ്റ് എസ്എഫ്ഐ സംഘം | VIDEO
ആഡോണി/ആന്ധ്രാപ്രദേശ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കാന്‍ എസ്എഫ്ഐ നേതാക്കളെത്തിയത് യാത്രാവഴിയിലെ വേറിട്ട കാഴ്ചയായി. ആന്ധ്രാപ്രദേശില്‍ പര്യടനം നടത്തുന്ന യാത്ര കർണൂൽ ജില്ലയിലെ ആഡോണിയിൽ എത്തിച്ചേർന്നപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെയും യാത്രയെയും വരവേല്‍ക്കാനായി എസ്എഫ്ഐ നേതാക്കളുടെ സംഘം കാത്തുനിന്നത്. എസ്എഫ്‌ഐ ആഡോണി യൂണിറ്റ് സെക്രട്ടറി ശ്രീനിവാസലുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും വരവേൽക്കാനായി എത്തിയത്. ഐക്യസന്ദേശം പകർന്നുള്ള യാത്ര ബിജെപിയുടെ ദുർഭരണത്തിന് ശക്തമായ താക്കീതാണ് നല്‍കുന്നതെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. ഇന്നത്തെ യാത്രയുടെ സായാഹ്നപര്യടനത്തിനിടെയാണ് എസ്‌എഫ്ഐ ആഡോണി മേഖലാ സെക്രട്ടറി ശ്രീനിവാസലുവിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ കാത്തുനിന്നത്. നാടിനെ നശിപ്പിക്കുന്ന ബിജെപി സർക്കാരിനെ എതിർക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമെ കഴിയൂ. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെയും പദയാത്രയെയും സ്വീകരിക്കാനായി  തങ്ങൾ എത്തിച്ചേർന്നതെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കി. പദയാത്രയ്ക്ക് മുമ്പേ നടന്നിരുന്ന ഡി ഗീതാകൃഷ്ണൻ, ജി മഞ്ജുക്കുട്ടൻ, കെ.ടി ബെന്നി, അനീഷ്‌ സുകുമാരൻ എന്നീ മലയാളി പദയാത്രികരാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി നില്‍ക്കുന്ന എസ്എഫ്ഐ നേതാക്കളെ കണ്ടത്. നാടിന്‍റെ വികസനത്തെ സംബന്ധിച്ച് തങ്ങൾ രാഹുൽ ഗാന്ധിക്ക്‌ നിവേദനവും നൽകുമെന്നും എസ്എഫ്ഐ സംഘം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. യാത്ര ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ ഏവരും നെഞ്ചേറ്റുന്നുവെന്നതിന്‍റെ ഉദാഹരണം കൂടിയായി ഈ സംഭവം.   https://www.youtube.com/watch?v=U1TtveTBbmw

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in