യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം
Jaihind TV News Report
Jaihind TV Web Desk
November 28, 2019
1 min read
•
Updated: June 02, 2026
യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം. കെ എസ് യു യുണിറ്റ് ഭാരവാഹിയും, സജീവ കെ എസ് യു പ്രവർത്തകനുമായ നിതിൻ രാജിന് നേരെയാണ് അക്രമം ഉണ്ടായത്. രണ്ടാം വർഷ എം എ വിദ്യാർത്ഥിയായ നിതിനെ ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ യുണിറ്റ് രൂപീകരിക്കാൻ മുൻപിൽ നിന്നതു കൊണ്ടും, കെ എസ് യു ക്കാരനായിട്ടും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ ധൈര്യം കാണിച്ചതുമാണ് എസ്.എഫ്.ഐക്കാരുടെ അക്രമത്തിന് പിന്നില്‍. എസ് എഫ് ഐ നേതാവായ മഹേഷിന്‍റെ നേതൃത്വത്തിലായിരുന്നു ക്രൂരമായ മർദ്ദനം.
പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10