വാണിയമ്പലം: ആശുപത്രിയിൽ രോഗിയെന്ന വ്യാജേനയെത്തി വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാട്ടക്കുളം സ്വദേശിയായ കൊമ്പൻ സജീറിനെയാണ് വണ്ടൂർ എസ്.ഐ എ.പി. ആഷിഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കെത്തി എന്ന് വ്യാജേന ആശുപത്രിയിലെത്തിയ ഇയാൾ അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ കയറിപ്പിടിക്കുകയായിരുന്നു. അതിക്രമത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തിരച്ചിലിനൊടുവിൽ പോലീസ് വലയിലാക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.