പുനലൂര്‍: പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പുനലൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തില്‍ സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്.
തീര്‍ത്ഥാടനം കഴിഞ്ഞ് മുത്തശ്ശനൊപ്പം മടങ്ങുകയായിരുന്നു അന്യസംസ്ഥാനക്കാരിയായ പെണ്‍കുട്ടി. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും തന്ത്രപൂര്‍വ്വം മറ്റൊരു കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യാത്രക്കാരി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ റെയില്‍വേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ട്രെയിനില്‍ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്