Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KOORIYADU| കൂരിയാട് ദേശീയപാതയില്‍ വീണ്ടും സര്‍വീസ് റോഡ് ഇടിഞ്ഞു

KOORIYADU|  കൂരിയാട് ദേശീയപാതയില്‍ വീണ്ടും സര്‍വീസ് റോഡ് ഇടിഞ്ഞു
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും റോഡ് ഇടിഞ്ഞു. കൂരിയാട് വികെ പടിയിലെ സര്‍വീസ് റോഡാണ് ഇടിഞ്ഞത്. നേരത്തെ ദേശീയപാത തകര്‍ന്നുവീണ കൂരിയാടുനിന്ന് രണ്ട്് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ റോഡ് ഇടിഞ്ഞു വീണത്. ഇന്നലെ കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണിരുന്നു. ബൈപ്പാസില്‍ പാലത്തറ ക്ഷേത്രത്തിനടുത്താണ് സംഭവം. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിര്‍മ്മാണത്തിലിരുന്ന റോഡിലെ സര്‍വീസ് റോഡാണ് തകര്‍ന്നത്. 20 മീറ്ററോളം ദൈര്‍ഘ്യത്തിലും ആറടിയോളം താഴ്ചയിലും റോഡ് തകര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 19നാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്് ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in