Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിടവാങ്ങിയത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ; മുതിർന്ന കോൺഗ്രസ് നേതാവ് 'പേരൂർക്കട അമ്മ' സരോജിനി ഭാസ്കർ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് പ്രവര്‍ത്തകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സരോജിനി ഭാസ്കർ (98) അന്തരിച്ചു. നാടിന് പ്രിയപ്പെട്ട 'പേരൂർക്കട അമ്മ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ വാർദ്ധക്യസഹജമായ അസുഖങ്ങളെ ത...

വിടവാങ്ങിയത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ; മുതിർന്ന കോൺഗ്രസ് നേതാവ് 'പേരൂർക്കട അമ്മ' സരോജിനി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന  കോൺഗ്രസ് പ്രവര്‍ത്തകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സരോജിനി ഭാസ്കർ (98) അന്തരിച്ചു. നാടിന് പ്രിയപ്പെട്ട 'പേരൂർക്കട അമ്മ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭർത്താവ് പി.കെ. ഭാസ്കരനൊപ്പം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലും നിരവധി സാമൂഹിക-രാഷ്ട്രീയ സമരങ്ങളിലും സജീവമായി പങ്കെടുത്ത പാരമ്പര്യമാണ് സരോജിനി ഭാസ്കർക്കുള്ളത്. തലസ്ഥാനത്തെ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അവർ, പതിറ്റാണ്ടുകളോളം മണ്ഡലത്തിലെയും ജില്ലയിലെയും പാർട്ടി പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു.

ഇന്ന് രാവിലെ 11.30 മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, ഉച്ചയ്ക്ക് 1.30-ഓടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സ്വാതന്ത്ര്യസമര സ്മരണകളും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പാരമ്പര്യവും പേറുന്ന നേതാവിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.


Related articles

See all
Popular News

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി....

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഭരണം നിലനിർത്താൻ വ്യാജ ഒപ്പും ഗൂഢാലോചനയും; തിരുവനന്തപുരം ബി.ജെ.പി മേയർ വി.വി. രാജേഷ് ഒന്നാ...

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Save your stories

Sign in