Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി. സുധാകർ വിടവാങ്ങി

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രിയുമായ ഡി. സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്...

മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി. സുധാകർ വിടവാങ്ങി


കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രിയുമായ ഡി. സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.15-നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം. നിലവിൽ കർണാടക സർക്കാരിന്റെ ആസൂത്രണ - സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2004-ൽ ചല്ലക്കെരെ മണ്ഡലത്തിൽ നിന്നാണ് സുധാകർ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ എസ്‌.ടി സംവരണ മണ്ഡലമായതോടെ അദ്ദേഹം ഹിരിയൂരിലേക്ക് മാറുകയും അവിടെ നിന്ന് വിജയം ആവർത്തിക്കുകയും ചെയ്തു.

ജനകീയനായ നേതാവ് എന്ന നിലയിൽ ചിത്രദുർഗ മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു ഡി. സുധാകർ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. തുടർന്ന് ജന്മനാടായ ചിത്രദുർഗയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Save your stories

Sign in