Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എംപിയുമായ വസന്ത് റാവു ചവാൻ അന്തരിച്ചു

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എംപിയുമായ വസന്ത് റാവു ചവാൻ അന്തരിച്ചു
  ഹൈദരാബാദ്: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എംപിയാണ്. വസന്ത് റാവു ചവാന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ബിജെപി രാജ്യസഭാ എംപിഅശോക് ചവാന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അശോക് ചവാന്‍റെ ശക്തികേന്ദ്രമാണ് നന്ദേഡ്. അശോക് ചവാന്‍ ബിജെപിയിലേക്ക് പോയശേഷമാണ് നന്ദേഡില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് വസന്ത് ചവാനെ കൊണ്ടുവന്നത്. സിറ്റിങ് എംപിയായ ബിജെപി സ്ഥാനാര്‍ഥി പ്രതാപ് പാട്ടീലിനെ 50,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വസന്ത് ചവാന്‍ അശോക് ചവാന്‍റെ കോട്ടയായ നന്ദേഡ് മണ്ഡലം പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ എംഎല്‍എയും എംഎല്‍സിയുമായിരുന്ന വസന്ത് ചവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വകവെയ്ക്കാതെയാണ് നന്ദേഡില്‍ പോരാട്ടത്തിനിറങ്ങിയത്. അശോക് ചവാന്‍ ബിജെപിയിലേക്ക് പോയതിന് ശേഷം നന്ദേഡില്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയത് വസന്ത് ചവാനാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദേഡിലെ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ഓട്ടത്തിലായിരുന്നു രണ്ടാഴ്ച മുമ്പ് വരെ വസന്ത് ചവാന്‍.

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in