അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മിസിസിപ്പിയില്‍ നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്‌കോട്ട് കോളം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ ആധിപത്യമുള്ള സംസ്ഥാനത്ത് അധികാരത്തിലിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ സിണ്ടി ഹൈഡ്-സ്മിത്തിനെ പരാജയപ്പെടുത്തിയാണ് 43കാരനായ കോളം ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ 140 വര്‍ഷത്തിലേറെയായി മിസിസിപ്പിയില്‍ നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനെന്ന ചരിത്രനേട്ടവും സ്‌കോട്ട് കോളത്തിന് സ്വന്തമായി.
മിസിസിപ്പിയില്‍ ഡെമോക്രാറ്റുകള്‍ക്ക് ചരിത്ര വിജയം; 140 വര്‍ഷത്തിന് ശേഷം സെനറ്റിലേക്ക് കറുത്തവര്‍ഗ്ഗക്കാരനായ ജനപ്രതിനിധി; സ്‌കോട്ട് കോളത്തിന് അപ്രതീക്ഷിത ജയം