Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചിൽ ജസ്റ്റിസ് എൻ വി രമണയ്ക്കു പുറമേ ഉണ്ടാകുക. രാവിലെ 10.30നാണ് വിധി പറയുക. വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്, ഇന്‍റർനെറ്റ് ബന്ധം റദ്ദാക്കിയത് ഉൾപ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹർജികൾ സമർപ്പിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജിക്കാർ. കശ്മീരിന് സവിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in