Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'മലപ്പുറത്തിനെതിരായ സി.പി.എം വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്റെ തുടര്‍ച്ച'; സി.പി.എം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

'മലപ്പുറത്തിനെതിരായ സി.പി.എം വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്റെ തുടര്‍ച്ച'; സി.പി.എം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറത്തെ അധിക്ഷേപിച്ച സിപിഎം നേതാവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനെതിരെയുള്ള വെല്ലുവിളിയാണ്. മതമൗലിക വര്‍ഗീയവാദികളുടെ കൂവാരമാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ വര്‍ഗീയ അധിക്ഷേപം ഉണ്ടായത്. ഈ അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സി.പി.എമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് ഇതിനെ തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെയും, തുടര്‍ന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ ഇരുട്ടില്‍ നിര്‍ത്തി സി.പി.എം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സി.പി.എമ്മിന്റെ വര്‍ഗീയ പ്രചാരണത്തിന് തിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കിയിട്ടും അത് തിരുത്താന്‍ തയാറാകാത്തത് അപലപനീയമാണ്. രാജ്യത്ത് വര്‍ഗീയതയുടെ വിഷവിത്തു വിതയ്ക്കുന്ന സംഘ്പരിവാറും കേരളത്തിലെ സി.പി.എമ്മും രണ്ടല്ല, ഒന്നുതന്നെയാണെന്നാണ് ഇവര്‍ ഇപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഗീയ അധിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തോട് മാപ്പ് പറയാന്‍ സി.പി.എമ്മും പി. നന്ദകുമാറും തയാറാകണം. കേരളത്തില്‍ ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടികള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related articles

See all
Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Popular News

ഗ്യാനേഷ് കുമാറിനെതിരയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍...

Popular News

പോലീസിലെ വാഹനക്ഷാമത്തിന് പരിഹാരം! 350 പുതിയ വാഹനങ്ങളും സ്പീഡ് ബോട്ടുകളും വാങ്ങാൻ 43.35 രൂപ...

Save your stories

Sign in