Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പിണറായി 3.0 നാശത്തിലേക്കുള്ള വഴി'; സച്ചിദാനന്ദന് പിന്തുണയുമായി സാറാ ജോസഫ്; രൂക്ഷവിമര്‍ശനം

'പിണറായി 3.0 നാശത്തിലേക്കുള്ള വഴി'; സച്ചിദാനന്ദന് പിന്തുണയുമായി സാറാ ജോസഫ്; രൂക്ഷവിമര്‍ശനം
  തൃശൂര്‍: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഇനിയൊരു ഭരണത്തുടര്‍ച്ച ഉണ്ടാകുന്നത് അപകടകരമാണെന്ന കവി സച്ചിദാനന്ദന്റെ നിരീക്ഷണത്തെ പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രംഗത്തെത്തി. മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് ഉചിതമെന്നും 'പിണറായി 3.0' എന്ന ബ്രാന്‍ഡിംഗ് കേരളത്തിന് ദോഷം ചെയ്യുമെന്നും അവര്‍ തുറന്നടിച്ചു. ഒരു വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് അധികാരം ഒതുങ്ങുന്നത് വിനാശകരമായിരിക്കുമെന്നും സാറാ ജോസഫ് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടര്‍ച്ചയ്ക്കായി ഏത് പിശാചിനോടും കൂട്ടുകൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ പാരമ്പര്യമെന്ന് സാറാ ജോസഫ് രൂക്ഷമായി വിമര്‍ശിച്ചു. അധികാരമാണ് അവര്‍ക്ക് മുഖ്യം, ജനാധിപത്യമല്ലെന്നും ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ് ഇടതുപക്ഷം സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിച്ചു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പേര് പറഞ്ഞു ഭരണത്തില്‍ വന്നവര്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് വിലയിരുത്തപ്പെടണം. വികസനം എന്ന പേരില്‍ ചില റോഡുകള്‍ നിര്‍മ്മിക്കുന്നതിനപ്പുറം സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒന്നും ഇവിടെ സംഭവിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട മാധ്യമങ്ങളുടെ വായടപ്പിക്കുന്ന സര്‍ക്കാരിന്റെ സമീപനത്തെയും എഴുത്തുകാരി ശക്തമായി അപലപിച്ചു. ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കേണ്ടവരെ ഇല്ലാതാക്കുന്നത് ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ നാശത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ഭരണമാറ്റം അത്യാവശ്യമാണെന്നും നിലവില്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് ഭരണപക്ഷത്തിന് പോലും ഗുണകരമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ഇത്തരം ഏകാധിപത്യ പ്രവണതകള്‍ തിരുത്തപ്പെടണമെന്നും സാറാ ജോസഫ് പറഞ്ഞു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in