Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സന്നിധാനത്ത് തിരക്ക് കൂടുന്നു; ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെ, കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി

സന്നിധാനത്ത് തിരക്ക് കൂടുന്നു; ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെ, കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി
  പത്തനംതിട്ട :   ശബരിമലയിൽ ദിനംപ്രതി  തിരക്ക് കൂടിവരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടി കയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്. കൂടുതല്‍ പോലീസ് സംഘം നിയന്ത്രണത്തിനായി സ്ഥലത്തെത്തി. ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ ദിവസമായിരുന്നു ഇന്നലെ. തീർഥാടകരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതിനാൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പോലീസിന് കൂടുതൽ വെല്ലുവിളിയായി മാറുകയാണ്. രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. അതിൽ  16,840 പേര്‍ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ പോലീസ് സംഘം ചുമതലയേറ്റു. കഴിഞ്ഞ രണ്ട് ബാച്ചിലും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പോലീസ് എത്തിയിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

Related articles

See all
Latest News

തങ്ക അങ്കി ഘോഷയാത്രക്ക് വർണ്ണാഭമായ സ്വീകരണ നൽകി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മൊബൈൽ യൂണ...

Latest News

ബിവറേജസ് കോര്‍പ്പറേഷന് സമീപത്തെ വാക്കുതര്‍ക്കം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

Latest News

ശബരിമലയില്‍ വീണ്ടും തീ പടർന്നു പിടിച്ചു; പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിനാണ് തീ പിടി...

Latest News

'ലീഗ് നേതാക്കളുമായി ആലോചിച്ചാണ് നിലപാടെടുത്തത്, സംഘ്പരിവാര്‍ കെണിയില്‍ വീഴരുത്'; മുനമ്പം വ...

Save your stories

Sign in