Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കേരള ജനതയ്ക്ക് സല്യൂട്ട്'; ഹൃദയസ്പര്‍ശിയായ ജനവിധിയെന്ന് രാഹുല്‍ ഗാന്ധി

'കേരള ജനതയ്ക്ക് സല്യൂട്ട്'; ഹൃദയസ്പര്‍ശിയായ ജനവിധിയെന്ന് രാഹുല്‍ ഗാന്ധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സല്യൂട്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ഒരു ജനവിധിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഈ ഫലങ്ങള്‍ യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. ഈ ജനവിധിയിലൂടെ സന്ദേശം വ്യക്തമാണ്. കേള്‍ക്കുകയും പ്രതികരിക്കുകയും വിജയങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ് - കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങളെന്നം ഈ വിജയം സാധ്യമാക്കിയ ഓരോ പാര്‍ട്ടി നേതാവിനും പ്രവര്‍ത്തകര്‍ക്കും തന്റെ ആത്മാര്‍ത്ഥമായ നന്ദിയെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in