Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല യുവതീ പ്രവേശനം; രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാനം

ശബരിമല യുവതീ പ്രവേശനം; രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാനം
ന്യൂഡല്‍ഹി :  രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ജ്യാമ വ്യവസ്ഥയിൽ ഇളവ് നല്‍കരുതെന്നാണ് ആവശ്യം. സുപ്രീം കോടതിയിൽ സംസ്ഥാനം സത്യവാങ്മൂലം സമർപിച്ചു. കോടതി നൽകിയ വ്യവസ്ഥകൾ പലകുറി ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിനായി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. ഈ കേസിൽ ഹൈക്കോടതി നൽകിയ  ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്.

Related articles

See all
Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Save your stories

Sign in