Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീർഥാടകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ; അപകട-സ്വാഭാവിക മരണങ്ങൾക്ക് 2 ലക്ഷം രൂപ, അരവണ തപാലിൽ വീട്ടിലെത്തും

ശബരിമല തീർഥാടകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ; അപകട-സ്വാഭാവിക മരണങ്ങൾക്ക് 2 ലക്ഷം രൂപ, അരവണ തപാലിൽ വീട്ടിലെത്തും

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് എൽ.ഐ.സിയുമായി (LIC) സഹകരിച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീർഥാടനത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന എല്ലാ തീർഥാടകർക്കും ഈ പരിരക്ഷ ലഭിക്കും. ഇതിനായി തീർഥാടകരിൽ നിന്ന് യാതൊരു തുകയും ഈടാക്കില്ലെന്നും, ഒന്നരക്കോടി രൂപ ബോർഡ് പ്രീമിയമായി അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്നുദിവസത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. യാത്ര തിരിക്കുന്ന തലേദിവസം അപകടമരണങ്ങൾക്ക് മാത്രമാണ് കവറേജ് ഉണ്ടാവുക. എന്നാൽ സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണങ്ങൾക്കും അപകടമരണങ്ങൾക്കും പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് സംബന്ധിച്ച സഹായങ്ങൾക്കായി പമ്പയിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്.

തീർഥാടകർക്ക് സന്നിധാനത്തുനിന്ന് വാങ്ങുന്ന അരവണയും അപ്പവും നാട്ടിലെത്തിക്കാൻ തപാൽ വകുപ്പിന്റെ സഹായവും ഇത്തവണ ലഭ്യമാകും. ഇതിനായി സന്നിധാനത്തെ പ്രസാദ കൗണ്ടറുകൾക്ക് സമീപം തപാൽ ഓഫീസ് പ്രവർത്തിക്കും. പാഴ്സലായി അയയ്ക്കുന്ന പ്രസാദം കേടുകൂടാതെ വീടുകളിൽ എത്തിക്കുമെന്ന് തപാൽ വകുപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.



മറ്റ് പ്രധാന ക്രമീകരണങ്ങൾ:
.പ്രസാദവും വഴിപാടുകളും: വൃശ്ചികം ഒന്നിന് (നവംബർ 17) നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായുണ്ടാകും. ശർക്കരയുടെ ലഭ്യതയിൽ ആശങ്കയില്ല. അരവണ, അപ്പം വിതരണത്തിനായി ധനലക്ഷ്മി ബാങ്കിന്റെ 19 കൗണ്ടറുകളും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 3 കൗണ്ടറുകളും ഉൾപ്പെടെ 22 കൗണ്ടറുകൾ സജ്ജമാക്കി. ഇതിനുപുറമെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഞ്ച് അരവണ വെൻഡിങ് മെഷീനുകളുമുണ്ടാകും. എക്സിക്യൂട്ടീവ് ഓഫീസിനടുത്തുള്ള വഴിപാട് കൗണ്ടറുകൾ താഴെത്തിരുമുറ്റത്ത് ദേവസ്വം ബുക്ക്സ്റ്റാളിന് മുന്നിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റും. വഴിപാടുകൾക്ക് ഡിജിറ്റൽ പേമെന്റിന് മുൻഗണന നൽകും. വെടിവഴിപാടിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലൈസൻസുള്ളവർ ആരും ഇതുവരെ അപേക്ഷിച്ചിട്ടില്ല.

.വിശ്രമകേന്ദ്രങ്ങളും ശുചിത്വവും: മരാമത്ത് പണികളെല്ലാം പൂർത്തിയായിട്ടുണ്ട്. മലകയറുന്ന തീർഥാടകർക്ക് വിശ്രമിക്കാൻ നീലിമലപ്പാതയിൽ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാവുന്ന രണ്ട് വലിയ കൂളർ സൗകര്യമുള്ള പന്തലുകൾ ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലെ വിശ്രമസ്ഥലവും നവീകരിക്കും. ശൗചാലയങ്ങൾ ടെൻഡറാകുന്നതുവരെ ദേവസ്വം നേരിട്ട് നടത്തും. ഓരോ മണിക്കൂർ ഇടവിട്ട് ഇവ വൃത്തിയാക്കാൻ 200-ലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.

.യാത്രയും പാർക്കിങ്ങും: ചെങ്ങന്നൂരിൽ സ്പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നെത്തുന്ന ടാക്സികൾക്ക് പമ്പയിലേക്ക് പോകാൻ അനുമതി നൽകും. നിലയ്ക്കലിൽ പാർക്കിങ് നിയന്ത്രിക്കുന്നതിനായി എ.ഐ (AI) അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തും. ഡോളി സർവീസുകളെല്ലാം പ്രീപെയ്ഡ് ആയിരിക്കും.

.അന്നദാനവും ഇൻഫർമേഷൻ സെന്ററും: സന്നിധാനത്തെ അന്നദാനത്തിൽ ഉച്ചയ്ക്ക് സദ്യ നൽകാൻ തീരുമാനിച്ചു. കൂടാതെ, തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പമ്പയിൽ ദേവസ്വം ബോർഡിന്റെ വിപുലമായ ഇൻഫർമേഷൻ സെന്ററും പ്രവർത്തനമാരംഭിക്കും.



Related articles

See all
Popular News

ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് KEAM പരീക്ഷയിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അന...

Popular News

ചെറുമീൻ പിടിത്തത്തിന് കൂച്ചുവിലങ്ങിടാൻ ഫിഷറീസ്; 'ഓപ്പറേഷൻ പൈതലിന്' തുടക്കമായി, 9 തീരദേശ ജി...

Popular News

ചടയമംഗലത്ത് മർദ്ദനത്തിനിരയായ കുട്ടിയെയും അമ്മയെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി ; ചികിത്സയ്...

Popular News

കായിക കേരളത്തിന് പുത്തൻ ഉണർവ്; ഏഴ് വർഷത്തെ പാരിതോഷിക കുടിശ്ശിക തീർത്ത് വി.ഡി. സതീശൻ സർക്കാ...

Save your stories

Sign in