Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| ശബരിമല സ്വര്‍ണക്കൊള്ള: 'ദേവസ്വം ബോര്‍ഡ് ചെയ്തത് ഗുരുതര കുറ്റകൃത്യം'; തട്ടിപ്പിന് കൂട്ടുനിന്ന എല്ലാവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സതീശന്‍

V D Satheesan|  ശബരിമല സ്വര്‍ണക്കൊള്ള: 'ദേവസ്വം ബോര്‍ഡ് ചെയ്തത് ഗുരുതര കുറ്റകൃത്യം'; തട്ടിപ്പിന് കൂട്ടുനിന്ന എല്ലാവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സതീശന്‍
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് ദേവസ്വം ബോര്‍ഡ് മറച്ചുവെച്ച ഗുരുതരമായ കുറ്റകൃത്യമാണ്. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ വ്യക്തത ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം പൂശിയ യഥാര്‍ത്ഥ ശില്‍പ്പം കോടീശ്വരന്മാര്‍ക്ക് വില്‍ക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ പേരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ കേസില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഉറപ്പാക്കി, അന്വേഷണ പുരോഗതി എസ്.ഐ.ടി. നേരിട്ട് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത് ആശ്വാസകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്നതാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെക്കുകയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. ശബരിമലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, സംസ്ഥാനത്തെ ഗുരുതരമായ ഭരണപരവും സാമ്പത്തികപരവുമായ വീഴ്ചകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in