സിനിമാ സമരം പിന്‍വലിച്ചു; മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയില്‍ തീരുമാനം
Jaihind TV News Report
Jaihind TV Web Desk
January 20, 2026
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. തിയേറ്ററുടമകളും നിര്‍മ്മാതാക്കളും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാര്‍ശയാണ് മന്ത്രി ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിലപാടിലാണ് തങ്ങളെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് വ്യക്തമാക്കി. നികുതി ഇളവ് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമുണ്ടാകും.
നികുതിക്ക് പുറമെ സിനിമ മേഖല ഉന്നയിച്ച മറ്റ് സാങ്കേതിക പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ പരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. തിയേറ്റര്‍ ലൈസന്‍സ് പുതുക്കല്‍, ഷൂട്ടിംഗിനായുള്ള ഏകജാലക സംവിധാനം എന്നിവ വേഗത്തിലാക്കും. തിയേറ്ററുകളിലെ ഉയര്‍ന്ന വൈദ്യുതി നിരക്ക് സംബന്ധിച്ച പരാതി ഇലക്ട്രിസിറ്റി റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ നാളത്തെ സമരം ഒഴിവാക്കിയതായും ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10