Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള: തമിഴ്നാട് വ്യവസായി ഡി. മണിക്ക് എസ്.ഐ.ടിയുടെ ക്ലീന്‍ ചിറ്റ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തമിഴ്നാട് വ്യവസായി ഡി. മണിക്ക് എസ്.ഐ.ടിയുടെ ക്ലീന്‍ ചിറ്റ്
  ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ തമിഴ്നാട് വ്യവസായി ഡി. മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിയെ പലതവണ ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നെങ്കിലും കേസിലെ പ്രധാന പ്രതിയുമായി ഇദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. രമേശ് ചെന്നിത്തലഎം എല്‍ എ നിര്‍ദ്ദേശിച്ച വ്യവസായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിന് കേസില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു മണിക്കെതിരെ അന്വേഷണം നടന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മണിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയും എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡും നടത്തിയിരുന്നു. രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്ള പങ്കിനെ കുറിച്ചും പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയതിനെ കുറിച്ചും തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന സംശയം ഇല്ലാതായതോടെ, അന്വേഷണം വീണ്ടും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്കും അയാളുടെ പ്രാദേശിക ബന്ധങ്ങളിലേക്കും ചുരുങ്ങും. മണി സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞതോടെ, മോഷ്ടിക്കപ്പെട്ട സ്വര്‍ണവും വിഗ്രഹങ്ങളും യഥാര്‍ത്ഥത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത് എവിടേക്കാണ് എന്നത് കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകും. ഇത് കണ്ടെത്താന്‍ പുതിയ വഴികള്‍ തേടേണ്ടി വരും. ഹൈക്കോടതിയുടെ തുടര്‍നിര്‍ദ്ദേശങ്ങളും ഇതില്‍ നിര്‍ണ്ണായകമാകും.

Related articles

See all
Popular News

പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Save your stories

Sign in