Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാസു ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി

വാസു ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കഴിഞ്ഞയാഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വാസുവിന് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് കോടതിയുടെ നടപടി. കേസിന്റെ ഈ ഘട്ടത്തില്‍ വാസുവിന് ജാമ്യം നല്‍കുന്നതിനെ എസ്.ഐ.ടി. ശക്തമായി എതിര്‍ത്തിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ണ്ണായക തീരുമാനം. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ പ്രധാന വാദം. താന്‍ ബോര്‍ഡ് ചുമതലയില്‍ നിന്ന് വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയതെന്നും, ഉത്തരവ് ഇറങ്ങിയപ്പോഴും താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ വാസുവിന് ജയിലില്‍ തുടരേണ്ടിവരും.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in