ശബരിമല സ്വര്‍ണ്ണ കൊള്ള: കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
November 20, 2025
1 min read
•
Updated: May 15, 2026
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഇനിയും കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇവരെ കൂടി ചോദ്യം ചെയ്ത് തെളിവുകള്‍ പുറത്ത് കൊണ്ടുവരണം. 2019 മുതല്‍ 2025 വരെ ഗൂഡാലോചന, ചതി, വഞ്ചന ഉള്‍പ്പടെ നടന്നിട്ടുണ്ട്. ഗൂഡാലോചനയുടെ തെളിവുകള്‍ പുറത്ത് കൊണ്ടുവരണമെന്നും സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു.
ശബരിമലയെ കൊള്ളയടിച്ച മാഫിയയുടെ മുഖ്യ സൂത്രധാരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണെന്ന് മൊഴികളും രേഖകളും തെളിയിക്കുകയാണ്. ശ്രീകോവിലിന് മുന്നിലെ വിലമതിക്കാനാവാത്ത സ്വര്‍ണ്ണപ്പാളി, 'ചെമ്പ്' എന്ന് കള്ളരേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തിക്കൊണ്ടുപോകാന്‍ എല്ലാ ഒത്താശയും ചെയ്തത് ഈ ഉന്നത നേതാവാണെന്ന് വ്യക്തമായി കഴിഞ്ഞു. പോറ്റിയും പത്മകുമാറും തമ്മില്‍ നടന്ന കള്ളപ്പണ ഇടപാടുകളുടെ ഞെട്ടിക്കുന്ന സൂചനകളും പുറത്തുവന്നതോടെ, ഈ കവര്‍ച്ചക്ക് പിന്നില്‍ നടന്നത് ഉദ്യോഗസ്ഥരുടെ പിഴവല്ല, മറിച്ച് ഭരണതലത്തിലെ വന്‍ ഗൂഢാലോചനയാണെന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു, തുടങ്ങി എല്ലാവരുടെയും മൊഴികള്‍ ഈ 'വലിയ സ്രാവി'ന് എതിരാണ്. നിയമത്തില്‍ നിന്ന് ഒളിച്ചോടി നടന്ന പത്മകുമാറിനെ ഒടുവില്‍ പൂട്ടിയിട്ടതോടെ, ഈ തട്ടിപ്പില്‍ ഭരണകക്ഷിക്ക് നേരിട്ടുള്ള പങ്കാളിത്തം വ്യക്തമായിരിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10