Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും നിര്‍ണായക അറസ്റ്റ്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീകുമാറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി. 2019-ല്‍ ദ്വാരപാലക ശില്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാര്‍. ശില്പങ്ങള്‍ കടത്തുന്നതില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഫയലുകള്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസു നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. മുരാരി ബാബു നല്‍കിയ കത്ത് ബോര്‍ഡിന്റെ തീരുമാനത്തിനായി കൈമാറുകയായിരുന്നു തന്റെ ചുമതലയെന്നും, താന്‍ വിരമിച്ച ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നുമാണ് എന്‍. വാസുവിന്റെ പ്രതികരണം. കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Save your stories

Sign in