Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

P K Kunhalikutty| ശബരിമല സ്വര്‍ണപ്പാളി വിവാദം: 'രാഷ്ട്രീയ മുതലെടുപ്പ്'; ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

P K Kunhalikutty|  ശബരിമല സ്വര്‍ണപ്പാളി വിവാദം: 'രാഷ്ട്രീയ മുതലെടുപ്പ്'; ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കാലാകാലങ്ങളായി ഒരു വിവാദവുമില്ലാതെയാണ് യു.ഡി.എഫ്. സര്‍ക്കാരുകള്‍ ശബരിമലയും അവിടുത്തെ അനുഷ്ഠാനങ്ങളും കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ശബരിമല രാഷ്ട്രീയ വിവാദത്തിലാണ് എന്നും അദ്ദേഹം ആരോപിച്ചു. യുവതീ പ്രവേശം മുതല്‍ നിരവധി പ്രശ്‌നങ്ങളാണ് ശബരിമലയില്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. രാഷ്ട്രീയമായി ശബരിമലയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യ മുഴുവനുള്ള അയ്യപ്പ ഭക്തര്‍ പവിത്രമായി കരുതുന്ന സന്നിധാനത്ത് ഇതിലും വലിയ എന്ത് സംഭവമാണ് ഉണ്ടാകേണ്ടത്,' കുഞ്ഞാലിക്കുട്ടി ചോദിച്ചു. 2019-നു ശേഷം നടന്ന കൊള്ള കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടത്തി വിഷയം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരത്തില്‍ യു.ഡി.എഫ്. അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോട...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in