Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി

ശബരിമല: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി
  തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ദിനംപ്രതിയുള്ള തീർത്ഥാടകരുടെ എണ്ണവും പരിമിതപ്പെടുത്തി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ തീർഥാടനകാലത്തെക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ പ്രഖ്യാപിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിച്ചാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.  തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. വരുന്ന തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നിലയ്‍ക്കലില്‍ വീണ്ടും പരിശോധന നടത്തും. എന്‍ട്രി പോയിന്‍റുകളില്‍ പണം നല്‍കി തീര്‍ത്ഥാടകര്‍ പരിശോധന നടത്തണം. ദിവസവും ആയിരം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം ആകാം. അതേസമയം സന്നിധാനത്തേക്ക് എത്തുന്ന മറ്റു് കാനന പാതകൾ അടക്കും. ശക്തമായ നിരീക്ഷണം ഉണ്ടാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്താൻ പരിമിതികളുണ്ടെന്നും സർക്കാർ വിലയിരുത്തി.

Related articles

See all
Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Save your stories

Sign in