മോസ്‌കോ: അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ ദാര്‍ച്ചിയേവ് അന്തരിച്ചു. 66 വയസ്സായിരുന്നു. ബുധനാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ദാര്‍ച്ചിയേവിന്റെ പെട്ടെന്നുള്ള വിയോഗവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം മന്ത്രാലയം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
റഷ്യന്‍ വിദേശകാര്യ നയതന്ത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ദാര്‍ച്ചിയേവിന്റെ വിയോഗത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. 'മികച്ചൊരു നയതന്ത്രജ്ഞനെയും പരിചയസമ്പന്നനായ നേതാവിനെയും സഹപ്രവര്‍ത്തകനെയുമാണ് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. യുഎസ് വിദേശകാര്യ വിഷയങ്ങളില്‍ വിദഗ്ദ്ധനായിരുന്ന അദ്ദേഹം റഷ്യന്‍ വിദേശനയത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മേഖലയിലാണ് സേവനമനുഷ്ഠിച്ചത്,' മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
2025 മാര്‍ച്ചിനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അലക്‌സാണ്ടര്‍ ദാര്‍ച്ചിയേവിനെ വാഷിംഗ്ടണിലെ റഷ്യന്‍ അംബാസഡറായി നിയമിച്ചത്. ട്രംപ് ഭരണകൂടവുമായി റഷ്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത് ദാര്‍ച്ചിയേവ് ആയിരുന്നു. അമേരിക്കന്‍ കാര്യങ്ങളില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള മുതിര്‍ന്ന നയതന്ത്രജ്ഞനായ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളുടെ നയങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്ന വ്യക്തികൂടിയായിരുന്നു.
അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ ദാര്‍ച്ചിയേവ് അന്തരിച്ചു