Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്പുട്നിക് വാക്സിന്‍റെ ഒറ്റഡോസ് പതിപ്പിന് റഷ്യയുടെ അനുമതി ; 79.4 % ഫലപ്രാപ്തി

സ്പുട്നിക് വാക്സിന്‍റെ ഒറ്റഡോസ് പതിപ്പിന് റഷ്യയുടെ അനുമതി ; 79.4 % ഫലപ്രാപ്തി
  മോസ്‌കോ: കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V ന്‍റെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ  വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്പോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് V യെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്‌സിന്‍ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ(എഫ്.ഡി.എ.)ന്‍റെയും  അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in