Logo
Mon, Jun 22, 2026 • 06:40 PM
LIVE TV
Watch

No business videos available

No Middle East videos available

ഇവി വിപണിയിൽ വിപ്ലവം കുറിക്കാൻ റോയൽ എൻഫീൽഡ്; 'ഫ്ലയിംഗ് ഫ്ലീ C6' ഡെലിവറി ആരംഭിച്ചു!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

ഇവി വിപണിയിൽ വിപ്ലവം കുറിക്കാൻ റോയൽ എൻഫീൽഡ്; 'ഫ്ലയിംഗ് ഫ്ലീ C6' ഡെലിവറി ആരംഭിച്ചു!


ബെംഗളൂരു: ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ 'ഫ്ലയിംഗ് ഫ്ലീ C6' (Flying Flea C6) വിപണിയിലെത്തിച്ചു. ബൈക്കുകളുടെ ആദ്യഘട്ട ഡെലിവറി ബെംഗളൂരുവിൽ കമ്പനി ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് വാഹന (ഇവി) യാത്രയിലെ ഏറ്റവും നിർണ്ണായകമായ ഒരു ചുവടുവയ്പ്പാണിത്.

ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനവും സഹായവും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ബെംഗളൂരുവിൽ ഒരു സമർപ്പിത പിന്തുണാ ശൃംഖലയും (Dedicated Support Network) കമ്പനി സജ്ജമാക്കിയിട്ടുണ്ട്. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉപയോഗിക്കാൻ എളുപ്പമുള്ളതും കൂടുതൽ വിശ്വസനീയവുമാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഫ്ലൈയിംഗ് ഫ്ലീ C6 ബൈക്കുകൾക്കായി വിപുലമായ ഒരു സർവീസ് ശൃംഖലയാണ് ബെംഗളൂരുവിൽ ഒരുക്കിയിരിക്കുന്നത്. ബൈക്കുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി നഗരത്തിലെ ബിടിഎം ലേഔട്ടിൽ (BTM Layout) റോയൽ എൻഫീൽഡ് ഒരു വലിയ സർവീസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, സാധാരണ സർവീസിംഗിനായി നഗരത്തിലുടനീളം ചെറിയ സർവീസ് പോയിന്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഉടമകൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാൻ റോയൽ എൻഫീൽഡിന്റെ നിലവിലുള്ള വമ്പൻ ഡീലർ ശൃംഖലയും കമ്പനി പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവിലുള്ള ഷോറൂമുകളിലും സർവീസ് സെന്ററുകളിലും 'ഷോപ്പ്-ഇൻ-ഷോപ്പ്' (Shop-in-Shop) ഫോർമാറ്റിലാണ് ഫ്ലൈയിംഗ് ഫ്ലീ അവതരിപ്പിക്കുന്നത്. ഇതിനുപുറമെ, ഉപഭോക്താക്കൾക്കായി 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഈ വർഷം ആദ്യം പുറത്തിറക്കിയ ഫ്ലൈയിംഗ് ഫ്ലീ C6 മോഡലിന്റെ വിപണി വില വരുന്നത് ഇങ്ങനെയാണ്:

  • സാധാരണ എക്സ്-ഷോറൂം വില: 2.79 ലക്ഷം രൂപ.

  • ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം വഴി: 1.99 ലക്ഷം രൂപ.

കമ്പനിയുടെ 'ബാറ്ററി-ആസ്-എ-സർവീസ്' പ്രോഗ്രാം തിരഞ്ഞെടുക്കുന്നവർക്ക് മോട്ടോർസൈക്കിളിന്റെ പ്രാരംഭ വിലയിൽ വൻ ഇളവ് സ്വന്തമാക്കാം. ഈ സ്കീമിൽ ബൈക്കിന്റെ വില 1.99 ലക്ഷം രൂപ മാത്രമായിരിക്കും. ഇതിന്റെ ബാറ്ററിക്ക് പ്രത്യേകം ബില്ലിംഗ് ആയിരിക്കും നൽകേണ്ടി വരിക. വാഹനം വാങ്ങുമ്പോൾ തുടക്കത്തിൽ വലിയൊരു തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഈ സംവിധാനം വലിയ തോതിൽ സഹായകരമാകും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10