യുവ താരങ്ങളായ റോഷന്‍ ബഷീര്‍, രാഹുല്‍ രാജഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും ചെയ്യുന്ന ഈ ഡ്രാമ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം കൊല്ലം- തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. 'Actor Cop' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍ ബിബിന്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. റോഷന്‍ ബഷീര്‍, രാഹുല്‍ രാജഗോപാല്‍, ആക്ടര്‍ കോപ്പ് (ബിബിന്‍ ജോസഫ്) എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുണ്‍ തിലക്, അബി, നോബി തരിയന്‍, നിധി രാജന്‍, രേവതി, ശരണ്യ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇതുവരേയും ടൈറ്റില്‍ പുറത്തുവിടാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. രാജ്കുമാര്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രത്നരാജ് രാധാകൃഷ്ണന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. കല: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍, സംഗീതം: സഞ്ജീവ് കൃഷ്ണന്‍, സൗണ്ട് ഇഫക്ട്‌സ്: അരുണ്‍ രാമവര്‍മ്മ, സൗണ്ട് മിക്‌സിംഗ്: സന്ദീപ് ശ്രീധരന്‍, അസോസിയേറ്റ് ഡയറക്ടര്‍: സഞ്ജയ് ജി കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഖില്‍ ഗീതാനന്ദ്, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍: ചന്ദ്രമോഹന്‍ എസ്.ആര്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവും കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റില്‍ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി