Logo
Wed, Jul 01, 2026 • 05:36 PM
LIVE TV
Watch

No business videos available

No Middle East videos available

നാല് വർഷ ബിരുദ കോഴ്സുകൾ: ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് റോജി എം. ജോൺ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 01, 2026
1 min read
SHARE:
SAVE: Login to save

നാല് വർഷ ബിരുദ കോഴ്സുകൾ: ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് റോജി എം. ജോൺ

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സിൻ്റെ പ്രശ്നങ്ങളെ കുറിച്ച്  പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാൻസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. ഉന്നത വിദ്യാഭ്യാസ രംഗത്തെ അതീവ പ്രാധാനത്തോടുകൂടിയാണ് സർക്കാർ നോക്കി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഗവ: വനിതാ കോളേജിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ബിരുദ പ്രവേശനോത്സവ പരിപാടി  "ഫസ്റ്റ് ചാപ്റ്റർ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന അക്കാദമിക് അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നതിനാണ് സർക്കാരിൻ്റെ മുൻഗണന. ലോകം മാറുന്നതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗവും മാറുക എന്നുള്ളത് ചലഞ്ച് തന്നെയാണ്. കേരള നോളജ് വാലി ,ഗ്ലോബൽ റിസർച്ച് പാർക്ക്ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു മുന്നോട്ടു പോകുമ്പോൾ ഇന്നിന്റെ അപര്യാപ്തത  പരിഹരിക്കാൻ അവസരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കെതിരായ വാരിയേഴ്സ് ആയി മാറണം.നല്ല ക്യാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്താൻ വിദ്യാർത്ഥികൾക്ക് ബാധ്യതയുണ്ടെന്നും, ലഹരിക്കെതിരായ വാരിയേഴ്സായി ക്യാമ്പസിലെ വിദ്യാർത്ഥികൾ മാറണമെന്നും ഉന്നത വിദ്യാഭാസ മന്ത്രി 'റോജി.എം.ജോൺ ആവശ്യപ്പെട്ടു.

ഗതാഗത മന്ത്രി സി.പി  ജോൺ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ  അഫ്സാന പർവീൻ ,ഉന്നത വിദ്യാഭാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ഐഎഎസ്, നഗരസഭാ കൗൺസിലർ രാഖി രവികുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.ചിത്ര റ്റി.നായർ എന്നിവർ പ്രസംഗിച്ചു

വിദ്യാർത്ഥികളുമായി സംവദിച്ച് ഉന്നത വന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ബിരുദ പ്രവേശനോത്സവ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ .പത്തോളം വിദ്യാർത്ഥികളുമായാണ് മന്ത്രി സംവദിച്ചത്.

ഉന്നത വിദ്യാഭാസ രംഗത്ത് മാറ്റങ്ങൾ വരുത്തുക വിദ്യാർത്ഥികളെ കേട്ടുകൊണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് കലണ്ടർ കൊണ്ടുവരിക എന്നതിന് പ്രഥമ പരിഗണന നൽകും.ആദ്യ ഘട്ടത്തിൽ ദേശീയ തലത്തിലും തുടർന്ന് ഗ്ലോബൽ ഡെസ്റ്റിനേഷനിലേക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റും.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.എഫ്.വൈ.യു.ജി.പി കോഴ്സുകൾ ആരംഭിച്ചപ്പോൾ ആ വ ശ്യ മായ മുന്നൊരുക്കങ്ങൾ നടത്തിയില്ല. ഈ ആഴ്ച്ച തന്നെ ഇതിനായി സമിതിയെ നിയോഗിക്കുമെന്നും, വിദ്യാർത്ഥികളെ കേട്ടുകൊണ്ട് ആവശ്യമായ മാറ്റം വരുത്തുമെന്നും  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10