കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്കും തൊഴില്‍ സാധ്യതകള്‍ക്കും ഉതകുന്ന പുതിയ കോഴ്‌സുകള്‍ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണ്‍. ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലടി വിഷയത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. കോടതി നിര്‍ദേശിക്കുന്ന നടപടികളോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അവസരം നിഷേധിച്ച് സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരത്തിലുള്ള സമീപനമല്ല നിലവിലെ സര്‍ക്കാരിന്റേതെന്നും വിദ്യാര്‍ത്ഥികളുടെ പഠനാവകാശം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലഘട്ടത്തിനനുസരിച്ച് പുതിയ കോഴ്സുകള്‍ അനിവാര്യം; വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല: മന്ത്രി റോജി എം. ജോൺ