Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിനി അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിനി അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി നവോമി വിന്‍സെന്റിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം ഉള്‍പ്പെടെ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അനുയോജ്യമായ സ്വീകര്‍ത്താവിനെ ലഭിക്കാതിരുന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു.മറ്റ് 5 അവയവങ്ങള്‍ ദാനം ചെയ്യും.

കരളും ഒരു വൃക്കയും കിംസ് ആശുപത്രിക്ക് നല്‍കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കും. നേത്രപടലങ്ങളും എടുക്കും. കവടിയാറില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി തൃശൂരില്‍ നിന്ന് കുടുംബത്തോടൊപ്പം വരുന്ന വഴിക്കാണ് നവോമി കൊട്ടാരക്കരയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. നവോമിയുടെ കുടുംബത്തെ മന്ത്രി ഒ ജെ ജെനീഷ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in