Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചെയ്തതിന്‍റെ ഗുണങ്ങളാണ് തിരികെ ലഭിക്കുന്നത്' ; സുധാകരന് മറുപടി കവിതയുമായി ഡിവൈഎഫ്ഐ നേതാവ്

'ചെയ്തതിന്‍റെ ഗുണങ്ങളാണ് തിരികെ ലഭിക്കുന്നത്' ; സുധാകരന് മറുപടി കവിതയുമായി ഡിവൈഎഫ്ഐ നേതാവ്
ആലപ്പുഴ : പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച  മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് ഡിവൈഎഫ്‌ഐ നേതാവിന്‍റെ മറുപടി കവിത. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നുമായിരുന്നു കവിതയിലൂടെ സുധാകരന്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖലാ പ്രസിഡന്‍റ്  അനു കോയിക്കല്‍ ഇതിന് മറുപടി കവിതയുമായി രംഗത്തെത്തി. 'ഞാന്‍' എന്ന പേരിലാണ് ജി സുധാകരന്‍റെ പേര് പരാമര്‍ശിക്കാതെയുള്ള കവിത അനു ഫേസ്ബുക്കില്‍ കുറിച്ചത്. 'നാം ചെയ്തതിന്‍റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യ'മെന്നായിരുന്നു മറുപടി കവിത. ഇതോടെ കവിതാ വിവാദം സിപിഎമ്മില്‍ ചൂടുപിടിക്കുകയാണ്.   അനു കോയിക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
ഞാന്‍ ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍ ...... തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങള്‍ മാത്രം ... നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍ .... രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍ ....  പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു .... അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു ... അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍ .... പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്  കാലത്തിനനുസൃത മാറ്റമെന്നെന്തെ  ഓര്‍ത്തില്ല ഞാന്‍ ..... ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ ... എന്നിലെത്തുമെന്നതു മാത്രം സത്യം.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in