Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SCHOOL TIMING| പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍; രാവിലെ 9:45 മുതല്‍ വൈകീട്ട് 4:15 വരെ

SCHOOL TIMING| പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍; രാവിലെ 9:45 മുതല്‍ വൈകീട്ട് 4:15 വരെ
സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ നേരത്തെ അറിയിച്ചിരുന്നത് പോലെ ദിവസവും 30 മിനിറ്റ് അധികം ക്ലാസ് ഉണ്ടാകും. രാവിലെ 9:45 മുതല്‍ വൈകീട്ട് 4:15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍. പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ ആരംഭിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 220 പ്രവൃത്തി ദിവസം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം, കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്. ഹൈസ്‌കൂളില്‍് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളാകും. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളായിരിക്കും. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തി ദിനമായിരിക്കില്ല. സമസ്ത ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ പുതിയ സമയക്രമത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പുതിയ സമയക്രമം പിന്‍വലിക്കേണ്ടതില്ലെന്നും, പരാതി വന്നാല്‍ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in