Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരം: കെ.സി വേണുഗോപാല്‍ എംപി | VIDEO

അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരം: കെ.സി വേണുഗോപാല്‍ എംപി | VIDEO
  പാലക്കാട്: അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭയപ്പെടുത്തുന്ന രീതിയിലാണ് നരേന്ദ്ര മോദി ഭരണം നടത്തുന്നത്. സര്‍ക്കാരിന് എല്ലാവരെയും പേടിയാണ്. അതുകൊണ്ടാണ് എതിര്‍ക്കുന്നവരെ വേട്ടയാടാനായി ഇഡിയെയും സിബിഐയെയുമെല്ലാം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ കാര്‍ബണ്‍ പതിപ്പാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍. സിപിഎമ്മിനെയാണ് കേന്ദ്രം വേട്ടയാടുന്നത് എന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഏറ്റവും വലിയ തമാശകളിലൊന്നാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കും സിപിഎമ്മിനും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ, എംപിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍, തുടങ്ങിയവർ സംസാരിച്ചു.   https://www.youtube.com/watch?v=66764klRQEA

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in