Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ എയർപോർട്ട് വികസനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ലോകസഭയിൽ കെ.സുധാകരൻ എം.പിയുടെ പ്രമേയം

കണ്ണൂർ എയർപോർട്ട് വികസനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ലോകസഭയിൽ കെ.സുധാകരൻ എം.പിയുടെ പ്രമേയം
കണ്ണൂർ എയർപോർട്ട് വികസനത്തിന് കേന്ദ്ര സർക്കാറിന്‍റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.സുധാകരൻ എം.പി ലോകസഭയിൽ പ്രമേയം അവതരിപ്പിച്ചു. അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് എം.പി പ്രമയത്തിലൂടെ മുന്നോട്ടുവെച്ചത്. വിദേശ വിമാന കമ്പനികൾക്ക് അന്താരാഷ്ട സർവ്വീസുകൾ നടത്തുവാനുള്ള പോയിൻ്റ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. കണ്ണൂർ എയർപോർട്ട് ഒരു ഇന്‍റീരിയൽ പോയൻ്റ് ആയതിനാൽ പോയിന്‍റ് ഓഫ് കോൾ പദവി നൽകാനാവില്ലന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കണ്ണൂർ വിമാനതാവളം മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്നതിനാലും, പ്രവാസികളിൽ ഏറിയ പേർ ഈ മേഖലയിൽ താമസിക്കുന്നതിനാലും പോയിന്‍റ് ഓഫ് കോൾ പദവിക്ക് അർഹമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാന സർവ്വീസുകൾക്ക് വിലക്ക് നിലനിൽക്കുന്നതിനാൽ കണ്ണൂർ എയർ പോർട്ടിൽ വലിയ വിമാന സർവ്വിസുകൾക്ക് അനുമതി നൽകണമെന്നും, ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ളതിനാൽ മട്ടന്നൂർ എയർ പോർട്ട് ഹജ്ജ് എംബാർക്കിയേഷൻ പോയിൻ്റ് ആക്കി മാറ്റണമെന്നും, കേന്ദ്ര സർക്കാറിലേക്ക് തിരിച്ചടക്കേണ്ട എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി സർവ്വീകളുടെ ചിലവുകൾ പോയിന്‍റ് ഓഫ് കോൾ പദവി ലഭിക്കുന്നതുവരെ നിർത്തിവയ്ക്കുവാനും എം.പി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ എയർപോർട്ടിൽ എത്തിക്കുമ്പോൾ പരിശോധിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഫുൾ ടൈം ഹെൽത്ത്‌ ഓഫീസറെ നിയമിക്കണമെന്നും, പച്ചക്കറികളും, പഴവർഗ്ഗങ്ങളുടെയും ഇറക്കുമതി, കയറ്റുമതി ക്ലിയറൻസിനു വേണ്ടിയുള്ള പ്ലാൻ്റ് ക്വാറന്‍റൈൻ ഓഫീസറെ അടിയന്തിരമായി നിയമിക്കാനും കെ.സുധാകരൻ എം.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related articles

See all
Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

ആലുവ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു; ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്ക് കടുത്ത ഗതാഗത നിയ...

Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Popular News

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാ...

Save your stories

Sign in