ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷിച്ചു; രക്ഷാദൗത്യം ഏണിയിറക്കി
Jaihind TV News Report
Jaihind TV Web Desk
July 20, 2024
1 min read
•
Updated: May 14, 2026
പാലക്കാട്: പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയുടെ നടുക്ക് കുടുങ്ങി. ചിറ്റൂർ പുഴയിലാണ് കുട്ടികള്‍ അകപ്പെട്ടത്. അഗ്നിരക്ഷാ സേനയുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ കുട്ടികളെ കരയിലേക്കു കയറ്റി. പുഴയിലേക്ക് ഏണിയിറക്കി നൽകിയാണ് കുട്ടികളെ രക്ഷിച്ചത്.
മൂന്നു കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം ഉയർന്നതോടെ കുട്ടികളിൽ ഒരാൾ നീന്തി തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. കുട്ടികൾ നിൽക്കുന്ന ഭാഗത്ത് പുഴയ്ക്ക് ആഴം കുറവാണെങ്കിലും ശക്തമായ നീരൊഴുക്കുണ്ടായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10