Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"ബോളിവുഡ് എന്റെ കഥകൾ മോഷ്ടിച്ചു"; സിനിമാലോകത്തെക്കുറിച്ച് തുറന്നടിച്ച ജെഫ്രി ആർച്ചർ ഓർമ്മയായി

"ബോളിവുഡ് എന്റെ കഥകൾ മോഷ്ടിച്ചു"; സിനിമാലോകത്തെക്കുറിച്ച് തുറന്നടിച്ച ജെഫ്രി ആർച്ചർ ഓർമ്മയായി

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചറിന്റെ വിയോഗവാർത്തയിൽ സാഹിത്യലോകം ദുഃഖത്തിൽ. തന്റെ അവസാന നോവലായ 'ആദം ആന്റ് ഈവ്' പൂർത്തിയാക്കിയ ശേഷമാണ്, അഞ്ചു പതിറ്റാണ്ട് നീണ്ട സമാനതകളില്ലാത്ത എഴുത്തുജീവിതത്തിന് വിരാമമിട്ട് അദ്ദേഹം യാത്രയാകുന്നത്. ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണിന്റെ വലിയ ആരാധകനായിരുന്നു ജെഫ്രി ആർച്ചർ. ഇന്ത്യയോടും ഇവിടുത്തെ സാഹിത്യത്തോടും പ്രത്യേക മമത പുലർത്തുമ്പോൾ തന്നെ, ബോളിവുഡിന്റെ ചില രീതികളോട് അദ്ദേഹം കടുത്ത വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.  

തന്റെ പുസ്തകങ്ങളുടെ കഥകൾ അനുവാദമില്ലാതെ മോഷ്ടിച്ച് ബോളിവുഡിൽ സിനിമകളുണ്ടാക്കുന്നുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. "നിങ്ങളുടെ ബോളിവുഡിനെ നോക്കൂ, ആ കള്ളന്മാർ ഒരു വാക്ക് പോലും പറയാതെ എന്റെ പല പുസ്തകങ്ങളും മോഷ്ടിച്ചു. 'ലേഡീസ് വെഴ്‌സസ് റിക്കി ബേൽ', 'കുദ്ഖർസ്' അടക്കം നിരവധിയുണ്ട്" എന്നാണ് അദ്ദേഹം തുറന്നടിച്ചത്. ബോളിവുഡിലെ വൻകിട നിർമാതാക്കളിൽ നിന്നുപോലും തനിക്ക് ഇത്തരം മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

2011-ൽ പുറത്തിറങ്ങിയ രൺവീർ സിങ് ചിത്രമായ 'ലേഡീസ് വെഴ്‌സസ് റിക്കി ബേൽ' തന്റെ 1976-ൽ പ്രസിദ്ധീകരിച്ച 'നോട്ട് എ പെന്നി മോർ നോട്ട് എ പെന്നി ലെസ്' എന്ന നോവലിന്റെ പകർപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. മനീഷ് ശർമ സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസ് നിർമിച്ച ഈ ചിത്രത്തിൽ അനുഷ്ക ശർമ, പരിനീതി ചോപ്ര തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. അതുപോലെ, രാകേഷ് റോഷൻ ആദ്യമായി സംവിധാനം ചെയ്ത 'കുദ്ഖർസ്' എന്ന ചിത്രം താൻ എഴുതിയ ലോകപ്രശസ്ത നോവലായ 'കെയ്ൻ ആന്റ് ആബേലിനെ' അടിസ്ഥാനമാക്കിയുള്ളതാണെന്നും ജെഫ്രി ആർച്ചർ ആരോപിച്ചിരുന്നു.


Related articles

See all
Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in