Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്
ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്. പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷമായിരിക്കും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. പ്രതിഭാഗത്തിന്‍റെ വാദമാണ് ഇന്ന് കോടതി കേട്ടത്. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിലായിരുന്നു ഇന്നത്തെ വാദം. 2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in