Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിപണി പിടിക്കാൻ റെനോ: ഡസ്റ്റർ ഹൈബ്രിഡും 7 സീറ്ററും ഉൾപ്പെടെ 7 പുതിയ മോഡലുകൾ വരുന്നു

വിപണി പിടിക്കാൻ റെനോ: ഡസ്റ്റർ ഹൈബ്രിഡും 7 സീറ്ററും ഉൾപ്പെടെ 7 പുതിയ മോഡലുകൾ വരുന്നു

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഴ് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഐസിഇ (ICE), സി‌എൻ‌ജി, ഇലക്ട്രിക്, ഹൈബ്രിഡ് പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കും ഈ വാഹനങ്ങൾ നിർമ്മിക്കുക. റെനോയുടെ ജനപ്രിയ മോഡലായ ഡസ്റ്ററിന്റെ തിരിച്ചുവരവാണ് ഇതിൽ പ്രധാനം. അതിനുപിന്നാലെ ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയായ 'റെനോ ഡസ്റ്റർ ഹൈബ്രിഡ്' വിപണിയിലെത്തും.

2027-ൽ 7 സീറ്റർ പ്രീമിയം എസ്‌യുവി

ഡസ്റ്റർ ഹൈബ്രിഡിന്റെ അവതരണത്തിന് ശേഷം, 2027-ൽ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം മൂന്ന് നിര (3-Row) എസ്‌യുവിയും റെനോ വിപണിയിലെത്തിക്കും. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ച റെനോ ബൊറീയൽ മോഡലുമായി ഇതിന് സാമ്യമുണ്ടാകുമെങ്കിലും, ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് ഡിസൈനിലും ഫീച്ചറുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിലെ ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോം പങ്കിടുന്ന ഈ 7 സീറ്റർ മോഡലിന് കൂടുതൽ നീളവും വിശാലമായ ക്യാബിനുമായിരിക്കും ഉണ്ടാകുക.

160PS കരുത്തും നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യയും

പുതിയ റെനോ ഡസ്റ്റർ ഹൈബ്രിഡിൽ 1.8 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം 49PS ഇലക്ട്രിക് മോട്ടോർ, 1.4kWh ലിഥിയം അയൺ ബാറ്ററി പാക്ക്, 20PS സ്റ്റാർട്ടർ ജനറേറ്റർ എന്നിവയും പ്രവർത്തിക്കുന്നു. ഈ സംവിധാനം ആകെ 160PS കരുത്തും 172Nm ടോർക്കും ഉത്പാദിപ്പിക്കും. മെക്കാനിക്കൽ നഷ്ടം കുറച്ച് മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാൻ പെട്രോൾ എൻജിനായി 4 ഗിയറുകളും ഇലക്ട്രിക് മോട്ടോറിനായി 2 ഗിയറുകളും ഉൾപ്പെടുന്ന ക്ലച്ച് ഇല്ലാത്ത മൾട്ടി-മോഡ് ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്.

ഇന്ധനക്ഷമത കൂട്ടുന്ന ഹൈബ്രിഡ് പ്രവർത്തനം

വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഇലക്ട്രിക് മോട്ടോറാണ് ചക്രങ്ങൾക്ക് കരുത്ത് നൽകുന്നത്. ഇത് ശബ്ദരഹിതമായ യാത്രയും തൽക്ഷണ ടോർക്കും നൽകുന്നു. നഗരങ്ങളിലെ ട്രാഫിക്കിൽ 50–60 കി.മീ വേഗതയിൽ സഞ്ചരിക്കുമ്പോൾ 80 ശതമാനം സമയവും ഇലക്ട്രിക് മോഡിൽ മാത്രമായി വാഹനം പ്രവർത്തിപ്പിക്കാം. കൂടുതൽ വേഗത ആവശ്യമുള്ളപ്പോൾ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് പ്രവർത്തിച്ച് പൂർണ കരുത്ത് നൽകും. ഉയർന്ന വേഗതയിൽ പെട്രോൾ എൻജിൻ പ്രധാന പങ്കുവഹിക്കുമ്പോൾ, ഓവർടേക്കിംഗ് വേളകളിൽ ഇലക്ട്രിക് മോട്ടോർ അധിക പിന്തുണ നൽകുകയും ചെയ്യും.

ഡിസൈനും വിപണിയിലെ ലക്ഷ്യവും

റെനോ ഡസ്റ്റർ ഹൈബ്രിഡിന്റെ പുറംമോടി സാധാരണ ഡസ്റ്ററിന്മാനമായിരിക്കുമെങ്കിലും, ഹൈബ്രിഡ് ബാഡ്ജിംഗുകൾ വഴി ഇതിനെ വേർതിരിച്ചറിയാം. അത്യാധുനിക ഫീച്ചറുകളും ഉയർന്ന ഇന്ധനക്ഷമതയും നൽകി ഇന്ത്യയിലെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനാണ് റെനോ ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പുതുക്കിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ: അറിയേണ്ട സവിശേഷതകളും വിലയും

Save your stories

Sign in