Logo
Fri, Jun 19, 2026 • 11:36 PM
LIVE TV
Watch

No business videos available

No Middle East videos available

"വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത് ": മുഖ്യമന്ത്രി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read
SHARE:
SAVE: Login to save

"വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത് ": മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തില്‍ സ്വയം നവീകരിക്കാനും പുതിയ അറിവുകള്‍ ആര്‍ജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.  വിജ്ഞാന വിസ്‌ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പര്‍ക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എന്‍ ഫൗണ്ടേഷന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതല്‍ സമ്പന്നനാക്കുന്ന അനുഭവമാണിത്. കേവലം അറിവ് മാത്രമല്ല, മാനവ മൂല്യങ്ങളാണ് ഇതുവഴി പകരപ്പെടുന്നത്. മറ്റുള്ളവരുടെ ജീവിതവും സങ്കടങ്ങളും മനസ്സിലാക്കാനും സഹജീവികളോടുള്ള അനുഭാവം  വളര്‍ത്താനും വായന സഹായിക്കും. കോമിക്കുകള്‍ വായിച്ചുതുടങ്ങിയാണെങ്കിലും കുട്ടികള്‍ വായനയുടെ വിശാലലോകത്തേക്ക് കടന്നുവരണം. വായനയിലൂടെ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളായി ഓരോരുത്തരും വളരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മാനവശേഷിയെ മറികടക്കുന്നതരത്തില്‍ എ ഐ പോലുള്ള സാങ്കേതികവിദ്യകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ വരുത്തും. ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ പഠിക്കുന്നതിനായി 'ഗ്ലോബല്‍ ജോബ് വാച്ച്' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പോകാതെ തന്നെ കേരളത്തില്‍ മികച്ച വിദ്യാഭ്യാസവും തൊഴില്‍സാധ്യതകളും സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനായ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണും സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും മുഖ്യാതിഥികളായി. പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍, രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി. ജെ. കുര്യന്‍,  കേരള നിയമസഭാ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍,  വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ സബിന്‍ സമീദ്,  സാഹിത്യകാരന്‍  ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ചലച്ചിത്ര സംഗീത സംവിധായകന്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10