Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DGP| തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍ തന്നെ; സീനിയറായ നിതിന്‍ അഗര്‍വാളിനെ തള്ളി നിയമനം

DGP| തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍ തന്നെ; സീനിയറായ നിതിന്‍ അഗര്‍വാളിനെ തള്ളി നിയമനം
സംസ്ഥാനത്തിന്റെ പുതിയ മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ എത്തുന്ന ആദ്യ ഡിജിപിയാണ് ഇദ്ദേഹം. രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം നല്‍കിയ 6 പേരുടെ പട്ടികയില്‍ നിന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്‌സി യോഗത്തിലാണ് 3 അംഗ പട്ടികയായി ചുരുക്കിയത്. ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു റവാഡ. ഒന്നാം സ്ഥാനത്തുള്ള നിതിന്‍ അഗര്‍വാളിനെയും മൂന്നാം സ്ഥാനത്തുള്ള യോഗേഷ് ഗുപ്തയെയും പിന്തള്ളിയാണ് റവാഡ തലപ്പത്ത് എത്തിയത്. സംസ്ഥാനത്തിന്റെ 41-ാം പോലീസ് മേധാവിയാണ് ഇദ്ദേഹം. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വീസില്‍ തുടക്കം. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ് അദ്ദേഹം. കേന്ദ്ര സെക്യൂരിറ്റി സെക്രട്ടറിയായി നിയമനം ലഭിച്ചിരുന്നു. 2007 മുതല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്. 16 വര്‍ഷത്തേളം കേന്ദ്ര ഐ.ബിയിലെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in