ബലാത്സംഗ കേസ് ; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം,അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി
Jaihind TV News Report
Jaihind TV Web Desk
November 25, 2024
1 min read
•
Updated: May 13, 2026
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബാബുരാജ് അന്വേഷണത്തോട് കൃത്യമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം പരിഗണിച്ചാണ് നടപടിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് രംഗത്ത് വന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവെന്നും ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. മലയാളത്തില്‍ എല്ലാ നടന്‍മാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാല്‍ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോള്‍ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താന്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയില്‍ വിശ്രമിക്കാന്‍ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതില്‍ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10